Breaking News

ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ​നി​ന്ന് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ​നി​ന്ന് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി. ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നാ​ണ് പി​ഡ​ബ്ല്യു​സി​യെ നീ​ക്കി​യ​ത്. കരാർ രേഖകൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഡബ്ല്യുസിയെ ഒഴിവാക്കിയതെന്നാണ് സൂചന.

കണ്‍സൾട്ടൻസി കരാറുകൾക്കെതിരെ സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു. സർക്കാരിന്‍റെ എല്ലാ കണ്‍സൾട്ടൻസി കരാറുകളും പരിശോധിക്കണമെന്നും കരിന്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നും സിപിഎം നിർദേശിച്ചു.

നേ​ര​ത്തെ പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി വ​ഴി 4,500 കോ​ടി മു​ട​ക്കി 3,000 ബ​സു​ക​ൾ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യി​ലെ ക​ൺ​സ​ൽ​ട്ട​ൻ​സി ക​രാ​ർ പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പ​റി​ന് ന​ൽ​കി​യ​തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം.

സെ​ബി നി​രോ​ധി​ച്ച ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി താ​ല്പ​ര്യ​മെ​ടു​ത്തു​വെ​ന്നും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യാ​തെ ടെ​ണ്ട​ർ വി​ളി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി മു​ൻ​ക​യൈ​ടു​ത്താ​ണ് ക​രാ​ർ ന​ൽ​കി​യ​തെ​ന്നു​മാ​യി​രു​ന്നു ആ​ക്ഷേ​പം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top