കോട്ടയം ∙ ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു.പിറവത്തിനടുത്ത് വള്ളൂരാണ് സുധാകറിന്റെ സ്വദേശം. മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് സുധാകർ. ആഴ്ചപ്പതിപ്പിലൂടെ സുധാകർ മംഗളോദയത്തിന്റെ നോവലുകൾ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. 1985ൽ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതാണ്. പ്രധാന രചനകൾ: ചിറ്റ, ചാരുലത, ഗൃഹപ്രവേശം, നീലക്കടമ്പ്,തുലാഭാരം, കുടുംബം, സുമംഗലി
നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു
By
July 17, 2020 7:20 pm