Breaking News

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

തിരുവനന്തപുരം: കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.


പാൽ, പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

ബാങ്കുകളും ബാങ്കിംഗ് സ്ഥാപനങ്ങളും ഒരുകാരണവശാലും പ്രവർത്തിക്കാൻ പാടില്ല. ബദൽ സംവിധാനമായി രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രദേശത്ത് ലീഡ് ബാങ്ക് മൊബൈൽ എ.റ്റി.എം സൗകര്യം ഏർപ്പെടുത്തും. പാലും പാൽ ഉത്പന്നങ്ങളും മിൽമ എത്തിക്കും. മൊബൈൽ മാവേലി സ്റ്റോർ സൗകര്യം പ്രദേശത്ത് ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top