കൊച്ചി:സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി വച്ചു. ഹർജിയിൽ വിപുലമായ വാദം കേൾക്കേണ്ടതിനാൽ ചൊവ്വാഴ്ച പരിഗണിക്കാം എന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോൾ തന്നെ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കേസ് അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു; ചൊവ്വാഴ്ച പരിഗണിക്കും
By
July 10, 2020 1:40 pm