Breaking News

സി​ബി​എ​സ്ഇ സിലബസ് 30 ശ​ത​മാ​നം വെട്ടിക്കുറച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ൻ​പ​ത് മു​ത​ൽ 12-ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സി​ല​ബ​സ് 30 ശ​ത​മാ​നം സി​ബി​എ​സ്ഇ വെ​ട്ടി​ക്കു​റ​ച്ചു. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് മ​ഹാ​മാ​രി പ​ട​രു​ന്ന​ത് മൂ​ലം രാ​ജ്യ​ത്തും ലോ​ക​ത്തും നി​ല​നി​ൽ​ക്കു​ന്ന അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​ല​ബ​സ് കു​റ​വ് വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ൽ വി​ദ​ഗ്ധ​രി​ൽ നി​ന്നും എ​ൻ​സി​ആ​ർ​ടി​സി അ​ട​ക്ക​മു​ള്ള​വ​രു​മാ​യും സി​ബി​എ​സ്ഇ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

1500ൽ ​അ​ധി​കം നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ല​ഭി​ച്ച​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​നു എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മ​ന്ത്രി ട്വി​റ്റ​റി​ൽ ഇ​ട്ട കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top