മുംബൈ: പ്രമുഖ ബോളിവുഡ് നൃത്ത സംവിധായികയും ദേശീയ പുരസ്കാര ജേതാവുമായ സരോജ് ഖാൻ(71) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുംബൈയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകൾ സുകൈന ഖാൻ മരണ വാർത്ത സ്ഥിരീകരിച്ചു.
ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജൂണ്‍ 20നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്, ഹിന ഖാന്, സുകൈന ഖാന് എന്നിവരാണ് മക്കള്‍.
നൃത്ത സംവിധായികയും ദേശീയ പുരസ്കാര ജേതാവുമായ സരോജ് ഖാൻ അന്തരിച്ചു
By
July 3, 2020 8:24 am