Breaking News

മുഖ്യപ്രതി റഫീഖിനെതിരെ താൻ മുൻപ് പരാതി നൽകിയിട്ടുണ്ടെന്ന് ഭാര്യ; ഷംനയെയാണ് വിളിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്

ഷംന കാസിം ബ്ലാക്ക്മെയ്ലിങ് കേസിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി റഫീഖിനെതിരെ താൻ മുൻപ് പരാതി നൽകിയിട്ടുണ്ടെന്ന് ഭാര്യ. മുൻപും റഫീഖ് തട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ട്. റഫീഖ് നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. ഷംന കാസിമുമായാണ് താൻ സംസാരിക്കുന്നതെന്ന് ഇയാൾ പറഞ്ഞിരുന്നെങ്കിലും താൻ വിശ്വസിച്ചില്ലെന്നും അവർ പറഞ്ഞു.

മുൻപ് ഇത്ര വലിയ ഒരു തട്ടിപ്പ് നടത്തിയിട്ടില്ല. ചെറിയ ചെറിയ തട്ടിപ്പുകളൊക്കെയാണ് നടത്തിയിരുന്നത്. ആള് മൂന്നുനാല് കേസുകളിലൊക്കെ പെട്ടിട്ടുണ്ട്. വീട്ടിൽ ഇടക്കേ വരൂ. എപ്പോ വന്നാലും ആള് ഫുൾ ടൈം ഫോൺ വിളിയാണ്. ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാത്ത ഫോൺ സംസാരമാണ്. രാവിലെ 4-5 മണി വരെയൊക്കെ ഇത് തുടരും. ചിലപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആക്കി വെക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും വീട്ടിൽ വഴക്കാണ്. ആരാണ് വിളിക്കുന്നതൊന്നും എന്നോറ്റ് പറയാറില്ല. സ്ത്രീവിഷയത്തിൽ തന്നെ ഞങ്ങൾ വഴക്കാണ്. ഷംന കാസിം ആണെന്ന് ഇവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, വിശ്വസിച്ചിട്ടില്ല. കാരണം, ഷംന കാസിമിനെപ്പോലൊരു നടി എൻ്റെ ഭർത്താവിനെ ഫോൺ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം, ഭർത്താവിന് ചാറ്റ് ചെയ്യേണ്ടത് എങ്ങനെയാണെന്നൊന്നും അറിയില്ല. പിന്നെ, ന്യൂസിൽ കണ്ടിട്ടാണ് അത് ശരിക്കും ഷംന കാസിമാണെന്ന് മനസ്സിലായത്. മുൻപ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. അന്ന് അതിൽ അന്വേഷണം നടത്തിയില്ല. 3-4 വർഷം മുൻപാണ് അത്. പൊലീസ് ഇപ്പോ എൻ്റെ അനിയനെ കൊണ്ടുപോയിട്ടുണ്ട്. അവന് ഇതിൽ പങ്കില്ല. ഇതിലേക്ക് ഞങ്ങളുടെ പേരും വലിച്ചിഴക്കുകയാണ്.”- അവർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top