Uncategorized

പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്പെൻഷൻ

ഡിയോറിയ: പോലീസ് ഉദ്യോഗസ്ഥൻ  തന്നെയാണ്  പരാതി നൽകാനെത്തിയ യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത് എന്നതാണ് ‌ ഞെട്ടിക്കുന്ന കാര്യം. ഇത് യുവതി ഫോണില്‍ ചിത്രീകരിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുളളില്‍ തന്നെ പൊലീസുകാരന്റെ ലീലാവിലാസങ്ങള്‍ വൈറലായി. ഇതേ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.ഉത്തര്‍പ്രദേശ് ബട്ടാണി പൊലീസ് സ്റ്റേഷനിലാണ് സംഭവം   നടന്നത്.


ബട്ടാണി പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒ ബിഷിമ് പാല്‍ സിംഗാണ് പരാതി നല്‍കാനെത്തിയ യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായും തുടര്‍ നടപടികള്‍ കെെക്കൊള്ളുമെന്നും ഡിയോറിയ എസ് പി അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് മുമ്ബും ഈ പൊലീസുകാരന് എതിരെ സമാനമായ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴായി പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരം അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് യുവതി ചിത്രങ്ങള്‍ പകര്‍ത്താന്‍ തീരുമാനിച്ചത്. യുവതിയുടെ ബന്ധുവിനും ഈ പൊലീസുകാരനില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായതായി പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top