Breaking News

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ട്‌ സർക്കാർ

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. റവന്യൂ വകുപ്പിന്റേതാണ് ഉത്തരവ്. ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി കോട്ടയം കളക്ടറെയാണ് ചുമതലപ്പെടുത്തിയത്. ചെറുവളളി എസ്‌റ്റേറ്റിലെ 2263.13 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.

2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച്‌ കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക. സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാല്‍ പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ട് പോകാനുളള തീരുമാനം എടുത്തിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയതിലകിന്റെ ഉത്തരവ് വന്നിരിക്കുന്നത്.

സുപ്രീംകോടതി വരെ അപ്പീല്‍ പോയാണ് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഹാരിസണ്‍ മലയാളത്തില്‍ നിന്നും നേരത്തെ ബിലീവേഴ്സ് ച‍ര്‍ച്ച്‌ വാങ്ങിയ ഭൂമി സ‍ര്‍ക്കാര്‍ ഭൂമിയാണ് എന്ന് എം.ജി രാജമാണിക്യം ഐ.എ.എസ് റിപ്പോര്‍ട്ട് സമ‍ര്‍പ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top