നോയിഡ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതാപ്ഗര്‍ഹില്‍ നിന്നും ഗൗതം ബുദ്ധനഗറിലേക്ക് പോവുകയായിരുന്ന ബസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന്റെയടുത്തേക്ക് പോവുകയായിരുന്നു 25കാരിയായ യുവതി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ബസിനുള്ളില്‍ 12 യാത്രക്കാരുണ്ടായിരിക്കെയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. യാത്രക്കാര്‍ ഈ സമയം ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.