ബംഗളൂരു : പൊറോട്ടയ്ക്ക് അമിത ജിഎസ്ടി നിരക്ക് ഏർപ്പെടുത്തി കർണാടക അതോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ്. റൊട്ടി വിഭവങ്ങളുടെ കൂട്ടത്തിൽ പൊറോട്ട പെടില്ല എന്നാണ് അമിത നിരക്കിന് അധികൃതർ നൽകുന്ന ന്യായം.
ഗോതമ്പ് പൊറോട്ട അടക്കം എല്ലാ തരം പൊറോട്ടയ്ക്കും റൊട്ടിയുടെ ജിഎസ്ടി തന്നെയാണെന്ന് റൂൾ ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ഡി ഫ്രഷ് കമ്പനിയാണ് അതോറിറ്റിയെ സമീപിച്ചത്. ചപ്പാത്തിക്കും റൊട്ടിക്കും 5% ജിഎസ്ടിയാണ് ഈടാക്കുന്നത്. എന്നാൽ പൊറോട്ട റൊട്ടി ഇനത്തിൽ ഉൾപ്പെടില്ലെന്ന് കാട്ടി 18% ജിഎസ്ടി ഏർപ്പെടുത്തുമെന്ന് അതോറിറ്റി അറിയിക്കുകയായിരുന്നു.
അന്യായമായ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭക്ഷണത്തിനുമേലുള്ള ഇത്തരം വിവേചനം നീതീകരിക്കാനാകില്ലെന്ന് നിരവധിപേർ പ്രതികരിച്ചു. #HandsOffPorotta എന്ന ഹാഷ്ടാഗിൽ മലയാളികളുൾപ്പെടെ പ്രതിഷേധത്തിൽ മുന്നിലുണ്ട്.
പൊറോട്ടയ്ക്ക് 18% ജിഎസ്ടി; ചപ്പാത്തിക്കും റൊട്ടിക്കും വെറും 5%; പ്രതിഷേധം
By
June 12, 2020 4:21 pm