Kerala

നാളെ മുതല്‍ മഴ കനക്കും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കോട്ടയം എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തെക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കും. കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ നല്ല നിലയ്ക്ക് മഴ ലഭിക്കും. 

അതേസമയം കോഴിക്കോട് ജില്ലയിൽ ഈ മാസം 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യത ഉള്ളതിനാൽ തീര പ്രദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top