Kerala

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; നാളെ നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചു. നാളെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം തുടങ്ങാനിടയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നേരത്തെ ജൂണ്‍ എട്ടിനാണ് കാലവര്‍ഷമെത്താന്‍ സാധ്യതയെന്നായിരുന്നു അറിയിച്ചത്. അറബിക്കടലില്‍ രൂപപ്പെട്ട ഇരട്ടന്യൂന മര്‍ദ്ദം കാലവര്‍ഷമേഘങ്ങളെ സമയത്ത് തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ശക്തമായ കാറ്റും വീശിയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. 28, 29 തീയതികളില്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. 30, 31 തീയതികളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top