Breaking News

മദ്യം വാങ്ങാനുള്ള ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തി; ഡൗൺലോഡ് ലിങ്ക് ഇതാ..

ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ എത്തി. ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം.

ലിങ്ക് ഇതാ:

https://play.google.com/store/apps/details?id=com.ksbcvirtualq

നേരത്തെ ആപ്പിന്റെ ബീറ്റ് വേർഷൻ ഫെയർകോഡ് പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് ആപ്പ് സ്റ്റോറിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മിനിട്ടുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പേരാണ് ആപ്പിന്റെ ബീറ്റ് വേർഷൻ ഡൗൺലോഡ് ചെയ്തത്.

രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് മദ്യവിൽപന. നാളെത്തെ ബുക്കിംഗ് രാവിലെ 6 മുതൽ രാത്രി 10 വരെയാണ്. 877 ഇടങ്ങളിലാണ് മദ്യവിൽപന. 301 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും. 291 ബിയർ, വൈൻ പാർലറുകളിൽ ബിയറും വൈനും മാത്രം വിൽപന നടത്തും. ഒരോ സ്ഥലത്തും ഒരുസമയം അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. തിരക്ക് ഒഴിവാക്കാൻ മദ്യക്കടകൾക്കുമുന്നിൽ പൊലീസിനെ വിന്യസിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top