Latest News

മാസ്‌ക് കൊണ്ടുള്ള ബിക്കിനി ധരിച്ച് യുവതി; ലോക്ക്ഡൗണിനെതിരെ വേറിട്ട പ്രതിഷേധം

ലോക്ക്ഡൗണിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യുഎസ് സ്വദേശിനിയായ യുവതി. ഡേവിഡ സാല്‍ എന്ന യുവതിയാണ് ലോക്ക്ഡൗണിനെതിരെ ആരും ചിന്തിക്കാത്ത പ്രതിധേഷവുമായെത്തിയത്. മാസ്‌ക് കൊണ്ട് ബിക്കിനി പോലെ ധരിച്ച് കണ്ണുമൂടിക്കെട്ടിയായിരുന്നു പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ് കൂടിയായ ഡേവിഡയുടെ പ്രതിഷേധം. കൊറോണയും ലോക്ക്ഡൗണുമൊക്കെ തട്ടിപ്പാണെന്നാണ് ഡേവിഡയുടെ വാദം.

മാസ്‌ക് ധരിക്കുന്നത് ഫലപ്രദമാണെങ്കില്‍ പിന്നെന്തിനാണ് ആറടി അകലം നിര്‍ബന്ധിക്കുന്നത്? ആറടി അകലം ഫലപ്രദമാണെങ്കില്‍ എന്തിനാണ് മാസ്‌ക് ധരിക്കുന്നത്? ആറടി അകലവും മാസ്‌കും ഫലപ്രദമെങ്കില്‍ പിന്നെന്തിനാണ് ലോക്ക്ഡൗണ്‍ എന്നാണ് ഡേവിഡ ചോദിക്കുന്നത്.

 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ‘അബ്നോര്‍മല്‍’ എന്ന പേരിലാണ് ചിത്രങ്ങള്‍ ഡേവിഡ പങ്കുവച്ചത്. സാമൂഹിക അകലം പാലിക്കുന്നവരുടെ അന്ധതയെയാണ് കണ്ണുകളില്‍ മാസ്‌ക് മൂടിക്കെട്ടി ഡേവിഡ കാണിച്ചത്. മാസ്‌ക് ധരിക്കാനും ആറടി അകലം പാലിച്ച് സാമൂഹിക അകലം പാലിക്കാനും നിര്‍ബന്ധിതരാക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള തട്ടിപ്പാണ് കൊറോണയെന്നാണ് ഡേവിഡയുടെ വാദം. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് ഡേവിഡയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം: https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top