Kerala

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മ​ഴ​യ്ക്കു സാ​ധ്യ​ത; എ​ട്ടു ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍​ക്കാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ​യും ചി​ല നേ​ര​ങ്ങ​ളി​ല്‍ പൊ​ടു​ന്ന​നെ വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റും (മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​മീ വ​രെ വേ​ഗ​ത​യി​ല്‍) ഇ​ടി​മി​ന്ന​ലും മേ​യ് 30 വ​രെ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ര്‍​ദേ​ശി​ച്ചു.

മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ടി​മി​ന്ന​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ചെ​റു വ​ള്ള​ങ്ങ​ളി​ലും മ​റ്റും മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ ഇ​ടി​മി​ന്ന​ല്‍ സ​മ​യ​ത്ത് വ​ള്ള​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​ട​യു​ണ്ട്. ആ​യ​തി​നാ​ല്‍ ഇ​ത്ത​രം സ​മ​യ​ത്ത് ഇ​രി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top