കാലടി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാഷ്ട്രീയ ബജ്രംഗ്ദള് ജില്ലാ പ്രസിഡന്റ് കാരി രതീഷാണ് (രതീഷ് കാലടി) പിടിയിലായത്. അങ്കമാലിയില്‍ നിന്നാണ് രതീഷിനെ പിടികൂടിയത്. നാല് പേര്‍ക്കായി അന്വേഷണം തുടരുന്നു.
കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി വിദേശ നിര്‍മിത മാതൃകയില്‍ നിര്‍മിച്ച പള്ളിയുടെ സെറ്റാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
‘മിന്നല്‍ മുരളി’ സിനിമാ സെറ്റ് തകര്‍ത്ത സംഭവം; ഒരാള്‍ പിടിയില്‍
By
May 25, 2020 6:14 pm