Kerala

ഒരുസമയം അഞ്ച്​ പേര്‍ മാത്രം; ഒരു തവണ വാങ്ങിയാല്‍ നാല് ദിവസത്തേക്ക് മദ്യം അനുവദിക്കില്ല: ബെവ്​കോ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം:സംസ്​ഥാനത്തെ മദ്യവില്‍പന സംബന്ധിച്ച്‌ ബിവറേജസ് കോര്‍പറേഷന്‍ വിശദ മാര്‍ഗരേഖ പുറത്തിറക്കി. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാണ് മദ്യവില്‍പന. ഒരു തവണ മദ്യം വാങ്ങിയാല്‍ പിന്നെ ‍ നാല് ദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ കഴിയൂ. പിഴവുകള്‍ തിരുത്തി ബെവ് ക്യൂ ആപ്പ് വീണ്ടും ഗൂഗിളില്‍ അപ്‍ലോഡ് ചെയ്തു.

മദ്യം വില്‍പ്പനയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്കോ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. മദ്യശാലകളില്‍ കൗണ്ടറിന് സമീപം അഞ്ച് പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഓരോ ആള്‍ക്കാര്‍ തമ്മിലും ആറടി വീതം അകലം വേണം. ഇ ടോക്കണ്‍ ലഭിക്കാത്തവരെ കൗണ്ടറിന് സമീപത്തേക്ക് അയക്കില്ല. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം വരെയാണ് ഒരു സമയം വാങ്ങാന്‍ കഴിയുക. ഒരു തവണ മദ്യം വാങ്ങിക്കഴിഞ്ഞാല്‍ നാല് ദിവസം കഴിഞ്ഞ് മാത്രമേ വീണ്ടും മദ്യം വാങ്ങാന്‍ കഴിയൂ. വരുന്നവരെ എല്ലാം തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച്‌ പരിശോധിക്കും. രോഗലക്ഷണം കാണിച്ചാല്‍ കൗണ്ടറിലേക്ക് കടത്തി വിടില്ല. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക്‌എസ്‌എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാന്‍ കഴിയും.

മദ്യം ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡുമായി അനുവദിക്കപ്പെട്ട സമയത്ത് ചെന്നാല്‍ പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയും. ബെവ് ക്യൂ ആപ്പ് ഇന്ന് പുലര്‍ച്ചെ പിഴവുകള്‍ തിരുത്തിയാണ് ഗൂഗിളില്‍ വീണ്ടും അപ്ലോഡ് ചെയ്തത്. ഗൂഗിളിന്‍റെ അനുമതി കിട്ടിയാല്‍ സെക്യൂരിറ്റി, ലോഡിങ് പരിശോധനകള്‍ക്ക് ശേഷം ആപ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top