പെരുമ്പാവൂർ: പട്ടിമറ്റത്ത് കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വാൾ മാക്സ് പെയ്ൻ്റ് കമ്പനിയ്ക്ക് സമീപമുള്ള പ്ലൈവുഡ്കമ്പനിയുടെ പുക കുഴലിലെ ചാരം വീഴുന്ന കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചാരം വാരാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. മൃതദേഹം കത്തി കരിഞ്ഞതിനാൽ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പഴക്കം നിർണയിക്കാനാകൂ. പൊലീസ് ,ഫോറൻസിക് വിഭാഗങ്ങൾ പരിശോധന നടത്തി.