Breaking News

ചെന്നൈ നഗരം അടക്കി വാണിരുന്ന മാഫിയ നേതാവ് മഹേശ്വരി പിടിയിൽ

ചെന്നൈ നഗരത്തിലും പരിസരങ്ങളിലും അടക്കി ഭരിച്ചിരുന്ന മാഫിയ നേതാവായിരുന്ന സ്ത്രീ അറസ്റ്റില്‍. ചെന്നൈയിലും അതിനോടു ചേര്‍ന്നു കിടക്കുന്ന ചെങ്കല്‍പേട്ട്,തിരുവെള്ളൂര്‍,കാഞ്ചിപുരം വെല്ലൂര്‍ ജില്ലകളില്‍ വ്യാജ മദ്യ, ലഹരിമരുന്ന് മാഫിയയ്ക്കു നേതൃത്വം നല്‍കുന്ന സ്ത്രീയായ വെല്ലൂര്‍ വാണിയമ്ബാടി സ്വദേശി മഹേശ്വരിയാണ് അറസ്റ്റിലായത്.

വ്യാജമദ്യ വില്‍പനയ്ക്ക് പിടിക്കപെട്ടതിനെ തുടര്‍ന്ന് നിരവധി തവണ ഗുണ്ടാ ആക്‌ട് പ്രകാരം തടവില്‍ കഴിഞ്ഞിട്ടുള്ള സ്ത്രീയാണ് ഇവര്‍. ലോക്ക് ഡൗണ്‍ കാലത്ത് വെല്ലൂരിലും വാണിയമ്ബാടിയിലും വ്യാജമദ്യം വന്‍തോതില്‍ വിറ്റൊഴിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.

രാത്രി വീടുവളഞ്ഞ് പൊലീസിനെ സംഘം ആക്രമിച്ചു. ഒടുവില്‍ രാജേശ്വരി മകന്‍ ദേവാന്ദിരന്‍ ബന്ധു ഉഷ, സഹായി കാവ്യ ക്യാരിയര്‍മാരായ മൂന്നു കുട്ടികളും പിടിയിലായി.

വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുപത് കിലോ കഞ്ചാവ്, ഇരുപത് ലക്ഷംരൂപ, ഇരുചക്രവാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. തിരുപ്പത്തൂര്‍ എസ്.പി വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് ഇവരെയും സംഘത്തെയും പിടികൂടിയത്. കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റും ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവുമെത്തിച്ചാണ് മഹേശ്വരി വിറ്റിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top