Entertainment

എന്റെ ലാലിന്..ജന്മദിന ആശംസകൾ നേർന്ന് മെഗാസ്റ്റാർ/Video

മോഹൻലാലിന് ജന്‍മദിനാശംസ നേര്‍ന്ന് ഹൃദയസ്പര്‍ശിയായ വീഡിയോ സന്ദേശവുമായി മെ​ഗാതാരം മമ്മൂട്ടി. ഫേസ് ബുക്കിലാണ് പഴയ കാലവും ലാലുമായുള്ള സൗഹൃദവും ഒക്കെ ഓര്‍ത്തെടുത്ത് മമ്മൂട്ടി എന്റെ ലാലിന് എന്ന പേരില്‍ വീഡിയോ സന്ദേശം പങ്കുവെച്ചത്. ഇതിനകം തന്നെ ഈ വീഡിയോ സന്ദേശം ഏറെ ശ്രദ്ധിക്കപ്പെട്ടും കഴിഞ്ഞു.

ഞങ്ങള്‍ തമ്മില്‍‌‍ പരിചയിച്ച്‌ 38 വര്‍ഷത്തിലേറെ കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റില്‍ വെച്ചാണ് കണ്ടത്. എന്റെ സഹോദരന്‍ എന്നു വിളിക്കുന്നത് പോലെയാണ് ലാല്‍ എന്നെ ഇച്ചാക്ക എന്ന് സംബോധന ചെയ്യാറ്. പലരും അങ്ങനെ ചുമ്മാ ആലങ്കാരികമായി വിളിക്കുമ്ബോഴും എനിക്കത്രയ്ക്കങ്ങ് സന്തോഷം തോന്നാറില്ല.

പക്ഷേ, ലാല്‍ വിളിക്കുമ്ബോള്‍ ഒരു പ്രത്യേകസുഖമുണ്ട്, സന്തോഷമുണ്ട്. മമ്മൂട്ടി പറയുന്നു.

സിനിമയില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു കാലത്ത് ഒരു പേരായിരുന്നു. ഞങ്ങളുടെ കൂടെ വന്ന ഒട്ടേറെ സുഹൃത്തുക്കളുണ്ട്. മോള്‍ടെ വിവാഹം, മോന്റെ വിവാഹം അതൊക്കെ ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെത്തന്നെയാണ് കണ്ടത്. അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രഡ്യൂസ് ചെയ്യുമ്ബോള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അനു​ഗ്രഹം വാങ്ങി. ഞങ്ങളുടേത് നീണ്ട ഒരു യാത്രയായിരുന്നു. നമ്മള്‍ സിനിമയില്‍ കാണുന്നതിനുമപ്പുറത്തേക്ക് വളര്‍ന്ന ഒരു സൗഹൃദം ഞങ്ങള്‍ തമ്മിലുണ്ട്. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, പ്രിയപ്പെട്ട മോഹന്‍ ലാലിന് ജന്‍മദിനാശംസകള്‍. മമ്മൂട്ടി പറയുന്നു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മമ്മൂട്ടി പോസ്റ്റ് ചെയ്ത വീഡിയോ കാണാം:

http://www.facebook.com/story.php?story_fbid=1480623205444726&id=257135417773&scmts=scwspsdd&extid=5Ny07h7jcMz9DuAb

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top