കൊച്ചി: ലക്ഷദ്വീപില്‍നിന്നുള്ള മലയാളികളുമായി കപ്പല്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ എം.വി അറേബ്യന്‍ സീ എന്ന കപ്പലാണ് മലയാളികളെ നാട്ടിലെത്തിച്ചത്. 121 യാത്രക്കാരാണ് കപ്പലിലുള്ളത്.
ഇവര്‍ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നവരും വിദ്യാര്‍ഥികളുമാണ്. കപ്പലില്‍ എത്തിയവരെ സ്ക്രീനിംഗിന് വിധേയമാക്കി വീടുകളിലേക്ക് വിട്ടു. ലക്ഷദ്വീപില്‍ ഇതുവരെ കോവിഡ് കേസുകളില്ലാത്തതിനാലാണ് ഇവരെ സ്ക്രീനിംഗിന് വിധേയമാക്കി വീടുകളിലേക്ക് വിട്ടത്.
അതേസമയം മാലിദ്വീപില്‍ നിന്നുള്ള കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് എത്തിക്കാനുള്ള പൈലറ്റ് ബോട്ട് പുറംകടലിലേക്ക് പുറപ്പെട്ടു.