Breaking News

പെട്രോളിന്റെയും ഡീസലിന്റെയും എക്​സൈസ്​ തീരുവ 10 രൂപയും 13 രൂപയുമായി കൂട്ടി കേ​ന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്​സൈസ്​ തീരുവ കൂട്ടി കേ​ന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെ തീരുവ ലിറ്ററിന്​ 10 രൂപയും ഡീസലിന്റെത് 13 രൂപയുമാണ്​ വര്‍ധിപ്പിച്ചത്​. എന്നാല്‍, ഇതുമൂലം ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മെയ്​ ആറ്​ മുതല്‍ പുതിയ നിരക്ക്​ നിലവില്‍ വരും. അന്താരാഷ്​ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞത്​ മൂലമുണ്ടായ നഷ്​ടം നികത്തുന്നതിനാണ്​ തീരുവ കൂട്ടിയതെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി. വികസന പദ്ധതികള്‍ക്ക്​ പണം കണ്ടെത്തുന്നത്​ പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്​സൈസ്​ തീരുവയില്‍ നിന്നാണെന്നും കേ​ന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top