Breaking News

രണ്ടു കുഞ്ഞുങ്ങളെ കൊന്ന് യുവതി തൂങ്ങിമരിച്ചു

പാലക്കാട്: പിഞ്ചു കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. കുഴല്‍മന്ദം, പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), മകന്‍ ആഗ്‌നേഷ് (5), ആറുമാസം പ്രായമുള്ള മകള്‍ ആഗ്‌നേയ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.

മഹേഷിന്റെ അമ്മ അയല്‍വക്കത്തുപോയ നേരത്താണ് കൂട്ടമരണം നടന്നത്. കൂലിപ്പണിക്കാരനായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. മുന്‍വശത്തെ കിടപ്പുമുറിയില്‍ മകന്‍ ആഗ്‌നേഷ് കട്ടിലില്‍ കമിഴ്ന്നുകിടക്കുകയായിരുന്നു. മകള്‍ തൊട്ടിലിലും. മകനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കണ്ടത് വായയില്‍ നിന്ന് നുരയും പതയും വരുന്നതാണ്. നിലവിളികേട്ട് എത്തിയ അയല്‍വാസികളാണ് കൃഷ്ണകുമാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്റെ വായയിലും നുരയും പതയും നിറഞ്ഞിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പാലക്കാട് ഡിവൈ.എസ്.പി ഷാജി എബ്രഹാം പറഞ്ഞു. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആലത്തൂര്‍ കാവശേരി സ്വദേശിയാണ് കൃഷ്ണ കുമാരി. വീട്ടുകാര്‍ ആലോചിച്ച്‌ നടത്തിയ വിവാഹമായിരുന്നു. കുഴല്‍മന്ദം പൊലീസ് കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top