Breaking News

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;8 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്.

8 പേർക്ക് രോഗമുക്തി.

499 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 31183 സാമ്ബിളുകള്‍ പരിശോധിച്ചു. 30358 എണ്ണത്തില്‍ രോഗബാധയില്ല.

സംസ്ഥാനത്ത് ഇപ്പോള്‍ 80 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. പുതിയവ ഇല്ല. 23 ഹോട്ട്സ്പോട്ടുകള്‍ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കൊവിഡ് ബാധിതര്‍ കണ്ണൂരില്‍ ചികിത്സയില്‍, 38 പേര്‍. ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളില്‍ 12 പേര്‍ വീതവും ചികിത്സയിലാണ്.

കണ്ണൂരും കോട്ടയവും റെഡ് സോണിൽ.

വയനാട് അടക്കം 9 ജില്ലകൾ ഓറഞ്ച് സോണിൽ.

എറണാകുളം,ആലപ്പുഴ, തൃശ്ശൂർ ഗ്രീൻ സോണാകും

32 ദിവസങ്ങൾക്ക് ശേഷമാണ് വയനാട്ടിൽ രോഗം സ്ഥിരീകരിക്കുന്നത്.

ഒരു സോണിലും പൊതു ഗതാഗതം ഇല്ല.

ഇരു ചക്ര വാഹനത്തിൽ പിൻ സീറ്റിൽ യാത്ര പാടില്ല.

ഗ്രീന്‍ സോണ്‍ ജില്ലകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൊതുവില്‍ പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്താകെ നടപ്പാക്കുകയാണ്. ചില കാര്യത്തില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തും.പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഹോട്ട്സ്പോട്ടുകളിലും ഇത് പാടില്ല.ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട് സ്പോട്ട് അല്ലാത്തിടങ്ങളില്‍ അത്യാവശ്യ

ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഇളവ് അനുവദിക്കും.

ആളുകള്‍ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവക്ക് നിയന്ത്രണം തുടരും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വയ്ക്കും.പാര്‍ക്കുകള്‍, ജിംനേഷ്യം എന്നിവിടങ്ങളിലെ കൂടിച്ചേരലുകളും ഉണ്ടാകരുത്. മദ്യശാലകള്‍ തുറക്കുന്നില്ല. മാളുകള്‍ ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഇവയൊന്നും തുറക്കരുത്. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം.

വിവാഹം, മരണാനന്തര ചടങ്ങ് ഇവയ്ക്ക് 20 ലേറെ പേര്‍ പാടില്ലെന്നത് നിബന്ധന പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച്‌ തുറക്കാം.ഞായറാഴ്ച പൂര്‍ണ്ണ അവധി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ കൊണ്ടുവരണം. മുഴുവന്‍ പേരും സഹായിക്കണം. അവശ്യസേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാം.ഗ്രൂപ്പ് എ,ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സിഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top