Breaking News

കേരളത്തിലെ 2 ജില്ലകൾ കേന്ദ്രത്തിന്റെ റെഡ്സോണിൽ;2 ജില്ലകൾ ഗ്രീൻസോണിലും

ന്യൂഡൽഹി ∙ രണ്ടാംഘട്ട ലോക്ഡൗൺ അവസാനിക്കുന്ന മേയ് 3നു ശേഷവും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ. ആകെ 130 ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തിലെ രണ്ടു ജില്ലകളാണ് ഈ മേഖലയിൽ ഉള്ളത് – കണ്ണൂരും കോട്ടയവും.

ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്‌നാട് 12ഉം ഡൽഹിയിൽ 11 ജില്ലകളും ‘നോ ആക്റ്റിവിറ്റി’ സോണുകളുമാണ്. രാജ്യത്താകെയുള്ള 733 ജില്ലകളിൽ 284 എണ്ണമാണ് ഓറഞ്ച് സോണിൽ ഉള്ളത്. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകൾ അനുവദിക്കും. കേരളത്തിലെ 10 ജില്ലകാണ് ഓറഞ്ച് സോണിൽ ഉള്ളത് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട്.

ഗ്രീൻ സോണിൽ ഈ മാസം 4 മുതൽ പരമാവധി ഇളവുകൾ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീൻ സോണുകളാണ് ഉള്ളത്. കേരളത്തിൽ എറണാകുളം, വയനാട് ജില്ലകൾ ഈ മേഖലയിലാണ്. കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. ആരോഗ്യ സെക്രട്ടറി പ്രീതി സുഡാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ചു കത്തയച്ചു. ആഴ്ചതോറും പട്ടിക പുതുക്കുമെന്നും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു നിർദേശം നൽകുമെന്നും കത്തിൽ പറയുന്നു.

കോവിഡ്‌ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ഡൗൺ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. കൂടുതൽ ഇളവുകളോടെ മേയ് നാല് മുതൽ മൂന്നാംഘട്ട ലോക്ഡൗൺ നിലവിൽ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന സൂചന. ആക്ടീവ് കോവിഡ്‌ കേസുകൾ ഇല്ലാത്ത ജില്ലകളിൽ വ്യവസായ- വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുൻതൂക്കം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top