Breaking News

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;10 പേർക്ക്  രോഗം ഭേദമായി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർക്ക്  രോഗം ഭേദമായി.

കൊല്ലം – 6

തിരുവനന്തപുരം -2

കാസർഗോഡ്  -2

എന്നീ ജില്ലകളിലാണ് രോഗ ബാധിതർ.

രോഗം ബാധിച്ചവരിൽ മാദ്ധ്യമ പ്രവർത്തകനും. കാസർഗോഡ് ആണ് ദൃശ്യ മാധ്യമപ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്.

ഇന്നു രോഗം ബാധിച്ചതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കാസര്‍കോട് ദൃശ്യമാധ്യമപ്രവര്‍ത്തകനും രോഗബാധയുണ്ടായിട്ടുണ്ട്. കൊല്ലത്തുള്ള 5 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം വന്നത്.

കൊല്ലത്ത് രോഗം ബാധിച്ച ഒരാൾ ആന്ധ്രയിൽനിന്നും തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്നും വന്നതാണ്. കാസർകോട് രണ്ടുപേർക്കു സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം നെഗറ്റീവായത്‌. തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിൽ ആരും കോവിഡ് ബാധിച്ചു ചികിത്സയിലില്ല. 102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 

സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്. 

മോട്ടോർ  വാഹന നികുതി അടക്കാൻ ജൂൺ 15 വരെ സാവകാശം.

2 പുതിയ ഹോട്ട് സ്പോട്ടുകൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 102 ഹോട്ട്സ്പോട്ടുകൾ. ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top