Breaking News

എ​ക്സൈ​സ് വാ​ഹ​ന​ത്തി​ല്‍ അ​ധ്യാ​പി​ക കേ​ര​ള അ​തി​ര്‍​ത്തി ക​ട​ന്നു;കേസെടുത്തു

വ​യ​നാ​ട്: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ഹാ​യ​ത്തോ​ടെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി ക​ട​ന്നു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​യ വി​ദ്യാ​ല​ത്തി​ലെ അ​ധ്യാ​പി​ക​യാ​ണ് അ​തി​ര്‍​ത്തി ക​ട​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി അ​നു​വ​ദി​ച്ച പാ​സു​മാ​യാ​ണ് അ​ധ്യാ​പി​ക ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി ക​ട​ന്ന​ത്. ക​ല്‍​പ​റ്റ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട്ടി​ലെ ചു​ര​വും മു​ത്ത​ങ്ങ അ​തി​ര്‍​ത്തി​യും ഇ​വ​ര്‍ ക​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ പാ​സ് അ​നു​വ​ദി​ക്കാ​ന്‍ പോ​ലീ​സി​നും അ​ധി​കാ​ര​മി​ല്ല. അ​താ​ത് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രാ​ണ് അ​ന്ത​ര്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ പാ​സ് അ​നു​വ​ദി​ക്കേ​ണ്ട​ത്. നാ​ര്‍​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി​ക്കെ​തി​രെ​യും കേ​സു​ണ്ടാ​കും. കോ​വി​ഡ് 19 ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ളാ​ണ് അ​തി​ര്‍​ത്തി​ക​ലി​ല്‍ നി​ല​വി​ലു​ള്ള​ത്. ഇ​തെ​ല്ലാം ലം​ഘി​ച്ചാ​ണ് അ​ധ്യാ​പി​ക അ​തി​ര്‍​ത്തി ക​ട​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പി​ക​ക്കെ​തി​രെ​യും കേസെടുത്തിട്ടുണ്ട്. പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ല്‍ നി​യമ​പ്ര​കാ​ര​മാ​ണ് കേ​സ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top