ഉണക്ക പുല്ല് കത്തിച്ച് കളിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മരണത്തിന് കീഴടങ്ങി.
ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലെ താജുദ്ദീന്റെ മകൾ ഫാത്തിമയാണ് വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടായിരുന്നു താജുദ്ധീന്റെ മക്കളായ മുഹമ്മദ് അസർ (13), ഫാത്തിമ (ഏഴ്), അബ്ദുല്ല (ഒമ്പത്) എന്നിവർക്ക് പൊള്ളലേറ്റത്. വീടിന് സമീപത്തെ കുഴിയിൽ ഉണക്ക പുല്ല് ഇട്ട് കത്തിച്ച് കളിക്കുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ചെങ്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു
ഉണക്ക പുല്ല് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ ഏഴു വയസ്സുകാരി മരിച്ചു
By
April 17, 2020 11:05 am