Breaking News

ഇന്നറിയാം,ലോക്ക് ഡൗണിൽ കേരളത്തിന് എന്തൊക്കെ ഇളവുകൾ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് അ​ട​ച്ചി​ട​ല്‍ മേ​യ് മൂ​ന്നു​വ​രെ നീ​ട്ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ന് എ​ന്തൊ​ക്കെ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് ഇ​ന്ന​റി​യാം. ഇ​ന്ന് ചേ​രു​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു.

ത​ത്കാ​ലം കൂ​ടു​ത​ല്‍ ഇ​ള​വു​ക​ളൊ​ന്നും കി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍. ഗ​താ​ഗ​ത​ത്തി​ലും മ​ദ്യ വി​ല്‍​പ്പ​ന​യി​ലു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും നീ​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ​ങ്ങ​ളാ​യ ക​ശു​വ​ണ്ടി, കൈ​ത്ത​റി, ബീ​ഡി എ​ന്നീ മേ​ഖ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ക്കും.

നേ​ര​ത്തെ, 21 ദി​വ​സം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് അ​ഞ്ചി​ല്‍ താ​ഴെ മേ​ഖ​ല​ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​രി​യ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. 21 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യ ഘ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ത്. വ​ര്‍​ക് ഷോ​പ്പു​ക​ള്‍, സ്പെ​യ​ര്‍​പാ​ര്‍​ട്സ് ക​ട​ക​ള്‍, വീ​ടു​ക​ളി​ല്‍ ചെ​ന്ന് ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കു​ന്ന​വ​ര്‍, ബു​ക്ക് സ്റ്റാ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​യി​രു​ന്നു അ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top