Breaking News

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കുര്‍ബാന; വൈദികനും 6 വിശ്വാസികളും അറസ്റ്റില്‍

കൊച്ചി: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. എറണാകുളം വെല്ലിംങ്ടണ്‍ ഐലന്റിലെ സ്‌റ്റെല്ല മേരീസ് ചര്‍ച്ചിലെ വൈദികന്‍ അഗസ്റ്റിന്‍ പാലായിലാണ് അറസ്റ്റിലായത്. 6 വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ അതിനെ മറികടന്നായിരുന്നു സ്‌റ്റെല്ല മേരീസ് ചര്‍ച്ചിലെ വിശുദ്ധ കുര്‍ബാന. രാവിലെ ഏഴ് മണിക്കാണ് കുര്‍ബാന തുടങ്ങിയത്. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. 4 സ്ത്രീകളും 2 പുരുഷന്മാരും പള്ളിയിലുണ്ടായിരുന്നു.

എപ്പിഡമിക് ആക്റ്റ് പ്രകാരം കേസെടുത്ത ഹാര്‍ബര്‍ പോലീസ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സ്ഥിരമായി ഇവിടെ കുര്‍ബാന നടക്കുന്നുവെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ലത്തീന്‍ സഭയുടെ കൊച്ചി രൂപതയുടെ കീഴിലുള്ളതാണ് സ്‌റ്റെല്ല മേരീസ് പള്ളി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top