തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ രണ്ടും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നു വന്നയാളാണ്. രണ്ട് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 12, പത്തനംതിട്ട മൂന്ന്, തൃശ്ശൂര്‍ മൂന്ന്, കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ആകെ 112183 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 111468 പേര് വീട്ടിലും 715 പേര് ആശുപത്രിയിലുമാണ്. 86 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 14829 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.