Latest News

വീട്ടുകാര്‍ എതിര്‍ത്തു; പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാന്‍ യുവതി നടന്നത് 60 കിലോമീറ്റര്‍

ഹൈദരാബാദ്: ലോക്ക്ഡൗണ്‍ കാലത്ത് സ്നേഹിച്ച പുരുഷനെ വിവാഹം കഴിക്കാന്‍ ആന്ധ്രസ്വദേശിനിയായ യുവതി നടന്നത് 60 കിലോമീറ്റര്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരിയായ 19 കാരി ചിതികല ഭവാനിയാണ് 60 കിലോമീറ്റര്‍ നടന്ന് കാമുകനായ സായ് പുന്നയ്യയുടെ വീട്ടിലെത്തിയത്.

നാല് വര്‍ഷത്തെ പ്രണയത്തിന് വീട്ടുകാര്‍ എതിര്‍പ്പുമായി എത്തിയതോടെയാണ് ഭവാനിയും പുന്നയ്യയും വീട്ടുകാരറിയാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അപ്പോഴാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വീട്ടില്‍ അകപ്പെട്ടുപോയെങ്കിലും തീരുമാനം നടപ്പാക്കാന്‍ തന്നെ ഭവാനി ഉറപ്പിച്ചു. കാമുകന്റെ വീട്ടിലേക്ക് നടന്നുപോകാനാണ് ഭവാനി തീരുമാനിച്ചത്. 60 കിലോമീറ്റര്‍ നീണ്ട കഠിന കാല്‍നട യാത്രയ്ക്കൊടുവില്‍ ഭവാനി കാമുകനടുത്തെത്തി. ഇരുവരുടെയും വിവാഹവും കഴിഞ്ഞു. എന്നാല്‍ ഭവാനിയുടെ വീട്ടുകാര്‍ ഭീഷണിയുമായെത്തിയതോടെ സംരക്ഷണമാവശ്യപ്പെട്ട് ഭവാനിയും പുന്നയ്യയും പ്രാദേശിക പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും പോലീസില്‍ പരാതി നല്‍കി. ഇരുവരും പ്രയാപൂര്‍ത്തിയായതിനാല്‍ പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി കൗണ്‍സിലിങ് നല്‍കി മടക്കി അയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top