Idukki

പിതാവ് പീഡിപ്പിക്കുന്ന വിവരം പുറത്തുപറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചു

ഇടുക്കി: പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പുറത്തുപറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചു. ഇടുക്കി പീരുമേട്ടിലെ ഹൈറേഞ്ച് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.

അച്ഛന്‍ തന്നെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ച വിവരം പെണ്‍കുട്ടി ആദ്യം തന്റെ അമ്മയെയാണ് അറിയിച്ചത്. എന്നാല്‍ മകള്‍ പറഞ്ഞത് കേട്ട അമ്മ അവളെ മര്‍ദ്ദിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ശേഷം ഇവര്‍ പെണ്‍കുട്ടിയുടെ സഹോദരനെ ഇക്കാര്യം അറിയിച്ചു. തന്റെ അനുജത്തി നേരിട്ട ക്രൂരപീഡനത്തെകുറിച്ചറിഞ്ഞ ഇയാളും അവളെ മൃഗീയമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ പോലീസ് അച്ഛനെയും സഹോദരനെയും അമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top