Kerala

തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; പണം വീടുകളില്‍ എത്തിക്കുന്നതിനും ക്രമീകരണം

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെയായി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുളളൂ.

ഇന്ത്യ പോസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക് വഴിയാണ് ഈ സേവനം നല്‍കുക. ബയോ മെട്രിക് സംവിധാനം ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക. പണം ആവശ്യമുളളവര്‍ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ സേവനം നല്‍കുന്നതാണ് പദ്ധതി. അതായത് വീടുകളില്‍ വരുന്ന പോസ്റ്റ്മാന്‍മാരുമായി സഹകരിച്ച്‌ പണം പിന്‍വലിക്കാന്‍ കഴിയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇവരുടെ കൈവശമുളള ബയോമെട്രിക് സംവിധാനം വഴിയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. ബയോ മെട്രിക് സംവിധാനം ഉപയോഗിക്കുന്ന ഘട്ടത്തില്‍ തന്നെ ഇടപാടുകാരന്റെ മുഴുവന്‍ വിവരങ്ങള്‍ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പണം പിന്‍വലിച്ച്‌ ഇടപാടുകാരന്റെ വീടുകളില്‍ പണം എത്തിക്കുന്നതാണ് പദ്ധതി. അതായത് പണം പിന്‍വലിക്കുന്ന മുറയില്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ ഇത് പ്രതിഫലിക്കും. ഒടിപി നമ്പര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top