Kerala

പൊതുപ്രവർത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല; കെ സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ നടത്തിയ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണിനിടെ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള സുരേന്ദ്രന്റെ യാത്ര വിവാദമായിരുന്നു. ഇതിനെയാണ് വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിന്തുണച്ചത്.

ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നതുകൊണ്ടാകാം യാത്ര നടത്തിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top