Uncategorized

പേ ചാനൽ നിരക്കും ഇലക്ട്രിക് പോസ്റ്റുകളുടെ വാടകയും ഒഴിവാക്കി കേബിൾ ടിവി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സിഒഎ സംസ്ഥാന പ്രസിഡൻറ് എം അബൂബക്കർ സിദ്ധീഖ്

മലപ്പുറം : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ കേബിൾ ടിവി വരിസംഖ്യ പിരിച്ചെടുക്കുന്നതിനും അത് നൽകുന്നതിനുമുള്ള പരിമിതി കാരണം കേബിൾ ടിവി മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പരിഹാരം കാണാൻ ഇലക്ട്രിക് പോസ്റ്റ് വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകണമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന  പ്രസിഡൻ്റ് എം അബൂബക്കർ സിദ്ധിഖ് ആവശ്യപ്പെട്ടു. 
പേ ചാനലുകൾ ഈ ഘട്ടത്തിൽ അവരുടെ നിരക്ക് ഒഴിവാക്കി നൽകണം, അതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീടുകളിൽ കഴിയുന്നവരുടെ വിനോദോപാധി ടെലിവിഷൻ ചാനലുകൾ, ഇൻ്റർനെറ്റുമാണ് ഇത് തടസമില്ലാതെ ജനങ്ങളിലെത്തിക്കാൻ ഈ പ്രതിസന്ധി ഘട്ടത്തിലും കേബിൾ ടിവി ഓപ്പറേറ്റർമാർ നല്ല ശ്രമമാണ് നടത്തുന്നത്. പരാതികൾക്ക് ഇടം നൽകാതെ തന്നെ സർക്കാറിൻ്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ രംഗത്ത് കേബിൾ ഓപ്പറേറ്റർമാർ പ്രവർത്തിക്കുന്നത്.

കുറ്റമറ്റ രീതിയിൽ ജനങ്ങൾക്ക് സേവനം എത്തിക്കുന്ന
ഈ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നും എം അബൂബർ സിദ്ധീഖ് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top