തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്ന സ്ഥിതിയിൽ കേബിൾ, ഡി ടീ എച്ച് പ്ലാറ്റ്ഫോമിൽ ഉള്ള പ്രമുഖ പേ ചാനലുകൾ നിരക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സമൂഹത്തോട് പ്രതിബദ്ധത കാണിക്കാൻ പേ ചാനലുകൾ ഈ അവസരം വിനിയോഗിക്കണം.
അതേ സമയം കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) പേ ചാനലുകളുടെ നിരക്ക് കുറയ്ക്കുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് മാർച്ച് 24 നേ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
ലോക് ഡൗൺ സാഹചര്യത്തിലും അവശ്യ സർവീസ് ആയി പ്രഖ്യാപിച്ചിരിക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് മാസവരി പോലൂം പിരിക്കാൻ കഴിയാത്ത പ്രതിസന്ധിയിലുടെയാണ് കടന്ന് പോകുന്നതെന്നും മുഖ്യമന്ത്രി അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.