ടോയിലറ്റ് സീറ്റ് നക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടിക് ടോകില്‍ സജീവ ഇടപെടല്‍ നടത്തുന്ന ഗേഷാണ് മെന്‍ഡസ് എന്ന് ലാര്സിനാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ ചാലഞ്ചില്‍ പങ്കെടുത്തു കൊണ്ടാണ് ബെവെര്‍ലി ഹില്‍സില്‍ നിന്നുളള 21 കാരന് പൊതുശൗചാലയത്തിലെ ടോയിലറ്റ് സീറ്റ് നക്കിയത്. കൊറോണ വൈറസ് പടരില്ലെന്ന് പറഞ്ഞ് ടിക് ടോക്കില്‍ തുടങ്ങിയ ചാലഞ്ചിന്റെ ഭാഗമായിരുന്നു ഇത്.
ചാലഞ്ചില്‍ പങ്കെടുത്ത്
ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ലാര്‍സ് ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.