ബാംഗ്ലൂർ: സിനിമാ നിർമാതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കന്നട നിർമാതാവ് വി.കെ. മോഹനാ (59) ണ് സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്നാണ് സൂചന. കുറച്ച് നാളുകള്‍ക്ക് മുമ്പ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദൂരപ്പയോട് സഹായം അഭ്യര്‍ഥിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബാംഗളൂര്‍ പീനിയയില്‍ ബസ്സ് സ്റ്റാന്‍ഡ് ടെന്‍ഡറുമായി ബന്ധപ്പെട്ട് മോഹന്‍ പണം ഇറക്കിയിരുന്നു.
എന്നാല്‍ ബസ് സ്റ്റാന്‍ഡ് പ്രവര്ത്തിക്കാത്തെ ആയപ്പോള്‍ വലിയ ബാധ്യതയുണ്ടായി. മുഖ്യമന്ത്രി ഇടപെടണമെന്നതായിരുന്നു മോഹന്റെ ആവശ്യം. പണം പലിശയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് നാളുകള്‍ക്ക് മുമ്പ് ബാംഗളൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കേരളവിഷൻ വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB