Breaking News

ജില്ലകള്‍ അടച്ചിടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം തുടങ്ങി

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്‍റെ തീവ്രത കുറയ്ക്കാന്‍ വൈറസ് ബാധിത ജില്ലകള്‍ അടച്ചിടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെ യോഗം തുടങ്ങി. തിരുവനന്തപുരത്തുളള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഈ യോഗത്തിനുശേഷം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരും. തുടര്‍ന്ന് വ്യാപാരികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കോവിഡ് ബാധിത ജില്ലകളിലെ മദ്യശാലകള്‍ അടച്ചിടുന്നതിൽ ഇന്നു തീരുമാനമുണ്ടാകും.

വിദേശത്ത് നിന്നും എത്തിയത് മറച്ചുവെച്ചു വയനാട്ടിലെ ഹോം സ്റ്റേയിൽ താമസിച്ചു വരുകയായിരുന്ന രണ്ട് മലപ്പുറം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം പതിനഞ്ചിന് ഖത്തറിൽ നിന്നുമെത്തിയ തിരൂർ സ്വദേശികളാണ്  ഇക്കാര്യം അറിയിക്കാതെ മേപ്പാടിയിലെ ഹോംസ്റ്റേയിൽ താമസിച്ചു വന്നത്. ആരോഗ്യവകുപ്പും പൊലീസും നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം മനസിലായത്. മറ്റ് താമസക്കാരും ജീവനക്കാരും ഉൾപ്പെടെ പത്തു പേരെ ഇവിടെ തന്നെ നിരീക്ഷണത്തിലാക്കി. നേരത്തെ ഇത്തരം പ്രവണത ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് മറ്റ് ജില്ലകളിലുള്ളവർക്ക് വയനാട്ടിലേക്ക് വരുന്നതിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top