വിദേശയാത്ര കഴിഞ്ഞ് കേരളത്തിലെത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ഈ കൊറോണ കാലത്ത് രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് ഓര്‍മിപ്പിച്ചിരിക്കുകയാണ് നടി. യുഎസിലെ ലൊസാഞ്ചലസില്‍ നിന്ന് 17 ന് കൊച്ചിയിലെ വീട്ടിലെത്തിയ മംമ്ത സ്വയം ഹോം ഐസലേഷനിലാണ് ഇപ്പോള്‍. ദുബായില്‍ 6 ദിവസം ‘തേടല്‍’ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിങ് കഴിഞ്ഞാണ് നടി കേരളത്തിലെത്തിയത്. കൊറോണ കാലമായതിനാല്‍ ഷൂട്ടിങ്ങ് വലിയ മുന്‍കരുതലുകളോടെയായിരുന്നു. തിരക്കേറിയ നിരത്തുകളില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സീനുകളെല്ലാം ഒഴിവാക്കി. 25 പേര് മാത്രമാക്കി ചിത്രീകരണസംഘത്തെ ചുരുക്കി. വിദേശത്തുനിന്നുള്ള ആരുമില്ലായിരുന്നു. 21 ന് ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിങ് തുടങ്ങും. ഇതിനാണ് മംമ്ത കേരളത്തിലെത്തിയത്.
വിദേശയാത്ര കഴിഞ്ഞ് മംമ്ത സെല്‍ഫ് ക്വാറന്റീനില്‍; ചിത്രം വൈറല്‍
By
March 19, 2020 12:23 pm