ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിമാനത്താവളത്തില്‍ നിന്ന് പുറത്താക്കി. മലയാളികളടക്കം 95 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി വിമാനത്താവളത്തിനുള്ളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ചിലര്‍ താമസസ്ഥലത്തേക്ക് മടങ്ങി. ചിലര്‍ വിമാനത്താവളത്തിന് പുറത്ത് എന്തെങ്കിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തുനില്‍ക്കുകയാണ്.
ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടപ്പോള്‍ പേര് വിവരങ്ങളും പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.