Kerala

കൊറോണ വാക്‌സിൻ പരീക്ഷണത്തിനായി സ്വന്തം ശരീരം വിട്ടു കൊടുത്ത ധീരവനിത! ജെന്നിഫറില്‍ നിന്ന് നമുക്ക് പഠിക്കാനുണ്ട്‌…


ലോകമെമ്പാടും കൊറോണ ഭീതി പടരുമ്പോള്‍ കൊറോണ വാക്സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുകൊടുത്ത ജെന്നിഫര്‍ ഹാലറിന് വന്‍ കൈയടികളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്ന് ആളുകള്‍ ചാടിപോകുന്നത് വാര്‍ത്തയാകുമ്പോഴാണ് ജെന്നിഫറിന്റെ മാതൃക ഏറെ ശ്രദ്ധേയമാകുന്നത്. സൈബര്‍ എഴുത്തുകാരനായ സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇത് ജെന്നിഫര്‍ ഹാലര്‍. മനുഷ്യവംശത്തിന്റെ നന്മയ്ക്കുവേണ്ടി ഒരു പരീക്ഷണവസ്തുവായി നിന്നുകൊടുത്ത ധീരവനിത !കൊറോണ വൈറസിനെതിരെ അമേരിക്ക ഒരു വാക്സിന്‍ കണ്ടുപിടിച്ചിട്ടുണ്ട്. അവരത് മനുഷ്യരില്‍ പരീക്ഷിച്ചുവരികയാണ്.വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ജെന്നിഫറാണ്.വലിയൊരു റിസ്‌കാണ് അവര്‍ എടുത്തിരിക്കുന്നത്. വാക്സിന്‍ സുരക്ഷിതമാണെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത അവര്‍ തള്ളിക്കളഞ്ഞിട്ടുമില്ല.14 മാസത്തേയ്ക്ക് ജെന്നിഫര്‍ നിരീക്ഷണത്തിലായിരിക്കും. അവര്‍ക്ക് ഉയര്‍ന്ന ഡോസാണ് നല്‍കിയിട്ടുള്ളത്. ജെന്നിഫറിന് 43 വയസ്സേ പ്രായമുള്ളൂ. ഒരുപാട് ജീവിതം ഇനിയും ബാക്കിയുണ്ട്. ടീനേജ് പിന്നിട്ടിട്ടില്ലാത്ത രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് അവര്‍. ഒന്നും നഷ്ടപ്പെടാനില്ലാത്ത ആളൊന്നുമല്ല എന്ന് സാരം. എന്നിട്ടും ജെന്നിഫര്‍ ഇതിനെല്ലാം തയ്യാറായി. നമ്മുടെ നാട്ടിലെ ചില മൂരാച്ചികള്‍ക്ക് ഇവരില്‍നിന്ന് പലതും പഠിക്കാനുണ്ട്. സ്വയം രക്ഷിക്കാം… മറ്റുള്ളവരെ സംരക്ഷിക്കാം… ഒന്നിച്ച് അതിജീവിക്കാം…- സന്ദീപ് കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top