Kerala

കോ​ട്ട​യ​ത്ത് കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു

കോ​ട്ട​യം: കോ​ട്ട​യ​ത്ത് കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ര്‍​ന്നു നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി ശ​ശീ​ന്ദ്ര​നാ​ണ്  ഇന്ന് രാ​വി​ലെ മ​രി​ച്ച​ത്. ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ കോ​വി​ഡ്-19 ബാ​ധി​ച്ച്‌ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​റ്റ​ലി​യി​ല്‍​നി​ന്നു വ​ന്ന​വ​രി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍​ക്കു കോ​വി​ഡ്-19 ബാ​ധി​ച്ച​ത്. ഇ​വ​രു​മാ​യി സെ​ക്ക​ന്‍​ഡ് സ്റ്റേ​ജ് ബ​ന്ധം പു​ല​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണു ശ​ശീ​ന്ദ്ര​നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. അ​തേ​സ​മ​യം പ​ക്ഷാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇയാളുടെ സാ​മ്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്നും അ​തി​നു​ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​ന്‍ ക​ഴി​യൂ എ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top