Alappuzha

വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർ മനോജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ കാറിന്റെ ഡ്രൈവർ മനോജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.വധശ്രമം,മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ തോട്ടിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ സൈക്കിളില്‍ പോവുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയെയും ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥിനികളുടെ നില ഇപ്പോൾ തൃപ്തികരമാണ്. ചേര്‍ത്തലയ്ക്കടുത്ത് പൂച്ചാക്കലിൽ ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ട്​ മണിക്കായിരുന്നു അപകടം നടന്നത്. ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ അനഘ, അര്‍ച്ചന, ചന്ദന, രാഖി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനികള്‍. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top