Ernakulam

ഇത് പെണ്‍കരുത്തിന്റെ ഓട്ടം; ‘ഫെമിനത്തോണ്‍’ മാരത്തോണ്‍ മെയ് 17 ന് കൊച്ചിയില്‍

കൊച്ചി: പുതുലോകത്തിന്റെ വെളിച്ചം വീശി സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിക്കുവാന്‍, പെണ്‍കരുത്ത് അവരില്‍ ഉണര്‍ത്തുവാന്‍, ശാരീരികമായും മാനസികമായും അവരെ ശക്തിപ്പെടുത്തുവാന്‍ ഫെമിനത്തോണ്‍ ടീം സ്ത്രീകള്‍ക്കായി ഒരു മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ഫൗണ്ടര്‍ ആര്‍ രാവണ്‍, കോ ഫൗണ്ടര്‍ പ്രിയദര്‍ശിനി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഫെമിനത്തോണ്‍ എന്ന വിമണ്‍ മാരത്തോണ്‍ സ്ത്രീ കൂട്ടായ്മയുടെ ഒരു വലിയ വേദിയാണ് ഒരുക്കുന്നത്. ജാതി, മതം, വിദ്യാഭ്യാസം, പ്രായം എന്ന ഭേദമില്ലാതെ സ്ത്രീകള്‍ക്ക് ഈ മാരത്തോണ്‍ പ്രചോദനമാകുന്നു. കൊച്ചി നോവോട്ടല്‍ ഹോട്ടലില്‍ നടന്ന ഫെമിനത്തോണിന്റെ വെബ്‌സൈറ്റ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഡിസിപി പൂങ്കുഴലി ഐപിഎസ് ലോഞ്ച് ചെയ്തു.

മെയ് 17 ന് കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റ് സ്‌പോര്‍ട്‌സ് കോപ്ലക്‌സില്‍ ‘ഫെമിനത്തോണ്‍ ഇന്ത്യ- സീസണ്‍ വണ്‍’ സംഘടിപ്പിക്കും. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഫിറ്റ്‌നസിന് വേണ്ടിയാണ് ഈ മാരത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന് പ്രിയദര്‍ശിനി പറഞ്ഞു. സ്ത്രീകളില്‍ സെല്‍ഫ് റിയലൈസേഷന്‍ വളര്‍ത്തുവാന്‍ ഈ മാരത്തോണ്‍ സഹായിക്കുമെന്നും ഫെമിനത്തോണിന്റെ ഭാഗമായി ഒരുപാട് ക്യംപെയിന്‍ നടത്തുന്നുണ്ടെന്നും ആര്‍ രാവണ്‍ പറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകളെ കൂടാതെ വീട്ടമ്മമാരെയും പങ്കെടുപ്പിച്ചു കൊണ്ടായിരിക്കണം മാരത്തോണ്‍ മുന്നേറേണ്ടെതെന്ന് ഡിസിപി അഭിപ്രായപ്പെട്ടു.

ഈ മാസം 20 മുതല്‍ ഫെമിനാത്തോണിന്റെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനായി പുരുഷമാരും മാരത്തോണില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ഫെമിനത്തോണിന്റെ പ്രത്യേകത. 21 കിലോമീറ്റര്‍ ഓട്ടമാണ് മാരത്തോണ്‍ സീസണ്‍ വണില്‍ സംഘടിപ്പിക്കുന്നത്. മാരത്തോണില്‍ പങ്കെടുക്കുന്ന സത്രീകള്‍ക്ക് പ്രൈസ് മണി നല്‍കുന്നതാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top