ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് (കൊവിഡ്-19) രോഗം ബാധിച്ചവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്നുവീണു. 70 പേര് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. അപകടത്തില്‍ ആരെങ്കിലും മരിച്ചതായി അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൊറോണ വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകിയവരെ ക്വാറന്റൈന് ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി അടുത്തിടെ മാറ്റിയ 80 മുറികളുള്ള ഹോട്ടലാണ് തകര്‍ന്നുവീണതെന്ന് പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ടു ചെയ്തു.
ശനിയാഴ്ച വൈകീട്ടാണ് ഹോട്ടല്‍ തകര്‍ന്നുവീണത്. രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 23 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR