അമ്മയുടെ എക്സിക്യുട്ടിവ് കമ്മിറ്റിയുടെ യോഗത്തിന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വരവാണ് ഗംഭീരമായത്. പുതിയതായി വാങ്ങിയ ഒരു കോടിയുടെ ടോയോട്ട വെല്‍ഫയറിലാണ് താരം എത്തിയത്.
മോഹന്‍ലാല്‍ സ്വന്തമാക്കിയ പുത്തന്‍ വാഹനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നു. അത്യാഡംബര വാഹനമായ വെല്‍ഫെയറാണ് ഈ താരം. ആഡംബര സൗകര്യങ്ങളുള്ള വെൽഫയർ ഫെബ്രുവരി 26നായിരുന്നു ഇന്ത്യൻ വിപണിയിലെത്തിയത്. ദിവസങ്ങൾക്കകം തന്നെ തന്റെ യാത്രകൾക്ക് കൂട്ടാവാൻ വെൽഫയർ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. കൊച്ചിയിലെ ടൊയോട്ട ഡീലർഷിപ്പിൽ നിന്നാണ് മോഹൻലാൽ വെൽഫയർ സ്വന്തമാക്കിയിരിക്കുന്നത്.
ഒരു കോടിയുടെ വെല്‍ഫയറില്‍ രാജകീയമായി വന്നിറങ്ങി മോഹന്‍ലാല്‍
By
March 6, 2020 2:25 pm