Kerala

ആ​ശു​പ​ത്രി​യി​ല്‍​ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​ര​ന്‍ പിടിയില്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ അവിടെ നിന്നും ചാടിപ്പോയ റി​മാ​ന്‍​ഡ് ത​ട​വു​കാ​ര​ന്‍ നാ​ദാ​പു​ര​ത്തു​വ​ച്ച്‌ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇക്കഴിഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ ര​ക്ഷ​പ്പെ​ട്ട കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല​ങ്ങാ​ട് അ​ടു​പ്പ​ന്‍ കോ​ള​നി​യി​ലെ രാ​ജ​നാ​ണു പിടിയിലായത്​.

ക്ഷ​യ​രോ​ഗി​യാ​യ ഇ​യാ​ളെ കോ​ഴി​ക്കോ​ട് ജ​യി​ലി​ല്‍​നി​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ലേ​ക്കു മാ​റ്റി​യ​താ​യി​രു​ന്നു. ഭാ​ര്യ​യെ തീകൊളുത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും വ​ട​ക​ര​യി​ല്‍ ഒ​രു അ​ബ്കാ​രി കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ള്‍.

രാ​വി​ലെ രാ​ജ​നു​ള്‍​പ്പെ​ടെ ഏ​ഴു ത​ട​വു​കാ​രെ ഏ​ഴു ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് ജ​യി​ല്‍ വാ​ഹ​ന​ത്തി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​താ​യി​രു​ന്നു. തി​ര​ക്കി​നി​ടെ രാ​ജ​ന്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്‌ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റി​മാ​ന്‍​ഡ് ത​ട​വു​കാ​ര​നാ​യ​തി​നാ​ല്‍ ജ​യി​ല്‍ വ​സ്ത്ര​ത്തി​നു പ​ക​രം സാ​ധാ​ര​ണ വേ​ഷ​ത്തി​ലാ​യി​രു​ന്നു. 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

 

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top